തങ്കമണി ചേട്ടന്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനായി . മടുത്തിട്ടാണ്. പറയും തോറും പാട്ടി പെണ്ണേ പെറു എന്നു പറയുമ്പോലാണു തങ്കമണി ചേട്ടന്റെ പെമ്പറന്നോത്തി ലീലയുടെ കാര്യം . ആദ്യത്തെ കൊച്ച് പെണ്ണായപ്പോള്‍ രണ്ടാമത്തേതെങ്കിലും ആണ്‍കുഞ്ഞാകുമെന്നു കരുതി. ഉണ്ടായപ്പോഴോ? ‘ക്ടാവ്’ വീണ്ടും പെണ്ണ്. എന്നിട്ടും തങ്കമണിച്ചേട്ടന്‍ നിരാശനായില്ല വര്‍ദ്ധിച്ച ഉത്സാഹത്തോടെ മൂന്നാമതും ഗര്‍ഭിണിയായ ‘ ലീലപ്പാട്ടി’ പെറ്റത് പെണ്ണു തന്നെ.
അങ്ങനെ ജീവിതം മൊത്തം മടുത്തിട്ടാണ് തങ്കമണി ചേട്ടന്‍ വന്ധ്യം കരണത്തിന് തയാറായത് .
നാട്ടാര് മൊത്തം പറഞ്ഞു.
” വേണ്ട തങ്കമണി വേണ്ട . തടി തന്നെ കേടാക്കണ ഏര്‍പ്പാടാണ് നീ നിര്‍ത്തരുത് , തങ്കമണി നിര്‍ത്തരുത്!”
തങ്കമണീ ചേട്ടന്‍ അത് മൈന്റ് ചെയ്തതേ ഇല്ല.
” ഇനി ഒരു പെണ്‍കുട്ടിയെ കൂടി താങ്ങാന്‍ എനിക്കു വയ്യ ! അതാ….!
അങ്ങനെ , സവിജയം തങ്കമണി ചേട്ടന്‍ വന്ധ്യകരിക്കപ്പെട്ടു . സാധാരണ ഓപ്പറേഷനു അങ്ങോട്ടാണു കാശ് . ഇവിടെ ‘ പുത്തന്‍’ ഇങ്ങോട്ട് കിട്ടി. ഒരു പണിയും എടുക്കാതെ കാശ് കൈവെള്ളയില്‍ വീണു . തങ്കമണി ച്ചേട്ടനു സന്തോഷമായി . പക്ഷെ പിന്നെയാണ് അത്ഭുതം.
വന്ധ്യകരണ ശസ്ത്രക്രിയ കഴിഞ്ഞ തങ്കമണിച്ചേട്ടനു വീണ്ടും കൊച്ചുണ്ടായി. ഏതാനും മാസങ്ങള്‍ക്കു ശേഷം തങ്കമണി ചേട്ടന്റെ പെമ്പറന്നോത്തി ലീല ഗര്‍ഭിണിയായി. ആളുകള്‍ മൂക്കത്തു വിരല്‍ വച്ചു നിന്നു.
അവര്‍ക്ക് നടുവില്‍ തങ്കമണിച്ചേട്ടന്‍ ആളിക്കത്തി-
” അല്ലെങ്കിലും ഈ എം. ബി. ബി. എസ് ഡോക്ടര്‍മാരൊരു വസ്തൂനും കൊള്ളീല്ല. ദേ, കുട്ടികള്‍ ഉണ്ടാവാതിരിക്കാനുള്ള ഓപ്പറേഷന്‍ കഴിഞ്ഞ എനിക്കു കൊച്ചുണ്ടാകാന്‍ പോണ്. നമ്മുടെ അര്‍ജ്ജൂനന്‍ വൈദ്യരെ കാട്ട്യാ മത്യാരുന്നു. അപ്പോ നിങ്ങ എന്താ പറഞ്ഞേ? ങാ പോട്ടെ ഇതെങ്കിലും ആണ്‍കൊച്ചായാ മത്യായിരുന്നു”.
അങ്ങനെ ലീല പ്രസവിച്ചു ഇത്തവണ പഴഞ്ചൊല്ല് പതിരായി
‘ ലീലപ്പാട്ടി പെറ്റത് ആണ്‍കൊച്ചിനെ . തങ്കമണിച്ചേട്ടനു സന്തോഷമായി. താഴത്തും തലയിലും വെയ്ക്കാതെ വളര്‍ത്തി . ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ദാ വരുന്നു വീണ്ടും ഒരത്ഭുതം.
വന്ധ്യകരണ ശസ്ത്രക്രിയയെ അതിജയിച്ച ലീലക്കു പിറന്ന കൊച്ചിനു അയല്‍വക്കത്തെ ഓട്ടോ ഓടിക്കുന്ന ഭാസ്ക്കരേട്ടന്റെ ‘മോറ്’!.
ആളുകള്‍ പലതും പറഞ്ഞെങ്കിലും തങ്കമണി ചേട്ടന്‍ അതൊന്നും ചെവിക്കൊണ്ടില്ല. മരണം വരെ എം. ബി. ബി. എസ് ഡോക്ടര്‍മാരുടെ കഴിവു കേടായി തങ്കമണി ചേട്ടന്‍ ഇതിനെ വിശ്വസിച്ചു. നാട്ടാര് മധ്യേ വ്യാഖ്യാനിച്ചു.
അല്ലയോ സഹജരേ ഇത്രയും വായിച്ചല്ലോ ! ഇനി പറയു , നമ്മുടെ തങ്കമണിച്ചേട്ടന്‍ ആളൊരു പ്രതിഭാസം തന്നെയല്ലേ!?