വേനലിൻ വിലാപം അന്തരത്തിൽ
ചില്ലുടയ്ക്കുമ്പോഴെല്ലാം
മുറിവുകൾ ചിത്രം വരയ്ക്കുന്നു
ഉടയുന്ന ശബ്‌ദ൦ ഒരു മിന്നി മറിയുന്ന താളം
വിങ്ങുന്നതെന്തും ചുമരില്ലാതെ എഴുതുന്ന
ആത്മഗദ്ഗതം
ഇന്നോളമിതെല്ലാം അറിയാതെയാരും എങ്കിലും
പ്രതീക്ഷ നിറം മായ്ക്കാതെ ഉണ്ടിപ്പോഴും
അറിയും ദിനമെന്ന് വിദൂരതയിലേക്കതലയുന്നു
ദിക്കുകളുടെ ശൂന്യതയിൽ മരീചിക പോലെ
അറിയുമൊരാളുടെ നിഴലിൻെറ മിന്നലാട്ടം
കാലത്തിനോടൊത്തു ഏറിവരും ചൂടിൽ
വരളുമെൻ ഹൃദയത്തിലേക്കായി ആനിഴൽ
കാർമേഘമായ് മഴചൊരിയും
ഒരുനാൾ വരുമെന്നാണ് പ്രതീക്ഷ