മോഹത്തിൻ വീണ പൂവിനും
നൊമ്പരത്തിൻ വിടർന്ന പൂവിനും
കുങ്കുമം തൊട്ടു സന്ധ്യാരാഗം…
അകലത്തായ് ഒരു വേണുഗാനം കേൾക്കവെ
സ്മൃതി ശലഭം നൊമ്പരപ്പൂവിൽ അലയുകയായ്…
ചന്ദ്രാശ്രു ഒരു താരമായ് പൊഴിയും നേരം
കാറ്റിന്റെ തേങ്ങൽ ഇരുട്ടിന്റെ
മേലാപ്പിൽ പെയ്തൊഴിഞ്ഞു…
നോവിന്റെ കൂടിൽ നിന്നും പറന്നു പോകും
രാവോരം ചേർന്നൊരു വെൺപ്രാവ്…
നൊമ്പരപ്പൂവിൻ ഞെട്ടറ്റു വീഴവെ
അരുണ തിലകം ചാർത്തും
വാടാമല്ലികൾ പ്രതീക്ഷ തൻ
ശുഭരാഗമാല കോർക്കുകയായ്…