
വീട്ടിലെ പശു പെറ്റു.
പൈക്കിടാവ്
മുത്തശി
പേരക്കിടാവിനോട്
പറഞ്ഞു
മനുഷ്യനും
പശുവും തമ്മിൽ
ചെറിയ
വ്യത്യാസം മാത്രം
പശു പെറ്റാൽ
ആണാണെങ്കിൽ
വളർത്തിയുരുപ്പടിയാക്കി
അറുക്കാൻ
കൊടുക്കും
മനുഷ്യനിൽ
പെണ്ണാണെങ്കിലും
ഒന്നും
മനസിലാവാതെ നിന്ന
പശുവിനെ,
പൈക്കിടാവിനെ,
പേരക്കുട്ടിയെ,
ഒരേ കയറിൽ
കുരുക്കിയിട്ട്
മുത്തശി
ചാണകം വാരി,
പുല്ലരിഞ്ഞ്,
കാടിവെള്ളം,
കലക്കി,
തെക്കേത്തൊടിയിലേക്ക്
കൂർത്തു നോക്കി
കാലു നീട്ടിയിരുന്ന്
തേഞ്ഞ കുളമ്പുകളിൽ
കുഴമ്പു പുരട്ടി.
👌👌👌