പ്രസംഗ സംസ്കാരം?

fb_img_1444995850604

“ഈ വൈകിയ വേളയില്‍…നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത് എന്തിനെന്നാല്‍..ഏതാണ്ട് നാല് പതിറ്റാണ്ട് കാലം നാടിനെയും നാട്ടുകാരെയും സേവിച്ച ശേഷം…. നമ്മളില്‍ നിന്നും പിരിഞ്ഞുപോകുന്ന..നമ്മുടെ പ്രിയങ്കരനായ പപ്പുപിള്ള സാറിനെ..യാത്രയയയ്ക്കാനാണെന്ന നഗ്നസത്യം….  നിങ്ങള്‍ക്കോരോരുത്തര്‍ക്കും അറിയാമെന്ന സത്യം.. ഞാനിതാ ഇവിടെ ഈ സദസ്സില്‍ വെളിപ്പെടുത്താനാഗ്രഹിക്കുകയാണെന്ന സത്യം….”

അങ്ങനെ നീണ്ടു നീണ്ട് പോകുകയാണ് ആ പ്രസംഗം!

മറ്റൊരു പ്രാസംഗികന്‍ തന്റെ പ്രസംഗം ഇങ്ങനെ അവസാനിപ്പിക്കുന്നു:

“…ഇത്രയും പറഞ്ഞുകൊണ്ട്..ഞാനെന്‍റെ വാക്കുകള്‍…..ഉപ..സംസ്കരിച്ചു കൊള്ളുന്നു…”

സാദസ്സ് വാ പൊത്തി ചിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന സുഹൃത്ത്‌ പ്രാസംഗികനെ തോണ്ടുന്നു.

“..ആശാനേ…സംസ്കാരച്ചടങ്ങല്ല ഇത്…”

“ക്ഷമിക്കണം.  ഞാനെന്റെ വാക്കുകള്‍ ഉപ..സല്‍ക്കരിച്ചു കൊള്ളുന്നു….”

വീണ്ടും സുഹൃത്ത് തോണ്ടുന്നു.

“എന്താ ആശാനേ ഈ പറയുന്നേ..? ഇതെന്താ വല്ല സല്‍ക്കാരച്ചടങ്ങോ മറ്റോ ആണോ..?”

“..വീണ്ടും ക്ഷമിക്കണം… ഞാനെന്റെ വാക്കുകള്‍ ഉപ..ഉപ..ഉപേക്ഷിച്ചു കൊള്ളുന്നു…”

സദസ്സ് പൊട്ടി പൊട്ടി ചിരിക്കുന്നു…

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here