പ്രണയത്തിന്റെ നാള്‍വഴികള്‍

 

 

 

 

 

 

നീ ഒരു വിത്ത്
മാത്രമായിരുന്നു
മണ്ണിന്നടിയില്‍
നീ വിതുമ്പുകയായിരുന്നു.

ഒന്ന് പൊട്ടിമുളച്ച്
മണ്ണുമ്പുറത്ത് തലനീട്ടി
മാനവരെയും മാനത്തെയും
കാണാന്‍
നീയെത്ര കൊതിച്ചു

അപ്പോഴാണ് പുതുമഴയായ്
പ്രണയം വന്നണഞ്ഞത്.

പ്രണയമഴയില്‍ നീ കിളിര്‍ത്തു
നിനക്ക് കുളിരുപകരാന്‍
അവനണഞ്ഞപ്പോള്‍
നീ ഇളംകാറ്റായ്
അവനെന്നെ പുണര്‍ന്നു
ക്രമേണ നീ കടലിന്റെ
ഇരമ്പലിന് കാതോര്‍ത്തു
കടല്‍ കുതികുതിച്ചുവന്ന്
നിന്നെ കടപുഴക്കി
എറിയാന്‍ നോക്കി
അപ്പോള്‍ അവന്‍ വന്ന്
കടലിനെ ശപിച്ചു
ശാപമേറ്റു വാങ്ങിയ കടല്‍
ഉള്‍വലിഞ്ഞപ്പോള്‍
അവന്‍ നീട്ടിയ കൈപ്പടത്തില്‍
നീയമര്‍ന്നു.

നീയല്ലോ ജനനി
അവന്റെ കുഞ്ഞുങ്ങള്‍ക്കമ്മ.
നിന്റെ പുഴുക്കിടാങ്ങളെ നമുക്ക്
നാടിന്റെ പൊന്നോമനകളാക്കാം
അവര്‍ വളരാന്‍ നമുക്ക്
ഒരു ആയയെ നിയോഗിക്കാം
ആയയോ, ആരാണ് ആയ?

ഞാന്‍ തന്നെ സഖീ!
നിന്റെ പഴയ പ്രേമുകന്‍
ഇപ്പഴും പഴയ പ്രേമുകന്‍ തന്നെ
കേട്ടപാടെ അവള്‍ കണ്ണീര്‍ തൂകി
തൂകിയ കണ്ണീരത്രയും ചോപ്പ്.
ഇതെന്തേ കണ്ണീരിത്ര ചോപ്പ്?
കണ്ണീര് കമ്യൂണിസ്റ്റാണ്
പ്രേമുകനും പ്രേമുകിയ്ക്കും
സ്വാസ്ഥ്യം കല്പിക്കുന്ന കമ്യൂണിസ്റ്റ്
അതെ പ്രണയം കമ്യൂണിസ്റ്റാണ്
പ്രേമം കമ്യൂണിസമാണ്.
അവള്‍ നിശ്വസിച്ചു
അവളുടെ പുത്തന്‍ ആയയും
നിശ്വസിച്ചു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English