കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ 1959-ല്‍ ജനനം. കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1988 മുതല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രെഞ്ച്, ഇറ്റാലിയന്‍, പോളിഷ് അടക്കം പതിനാലു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങൡും പത്രങ്ങളിലും എഴുതാറുണ്ട്. കവിതാസമാഹാരങ്ങള്‍: വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാള്‍, വയല്‍ക്കരെ ഇപ്പോളില്ലാത്ത, Kannaki, He Who was Gone Thus. ലേഖനങ്ങള്‍ അതേ ആകാശം അതേ ഭൂമി എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. യാത്രാവിവരണം: പുറപ്പെട്ടു പോകുന്ന വാക്ക്. ക്രൊയേഷ്യന്‍ കവി ലാന ഡെര്‍ചാക്കുമായി ചേര്‍ന്ന് Third Word Post Socialist Party എന്നൊരു മൂന്നാംലോക കവിതാസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. A Midnight Murder Story എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ നോവലിന്റെ മലയാളരൂപം പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ 2008-ല്‍ പ്രസിദ്ധീകരിച്ചു; നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം മികച്ച ചിത്രമടക്കം സംസ്ഥാനസര്‍ക്കാറിന്റെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.
How much
I want you,
I don’t know.എനിക്കറിയില്ല
എത്രമാത്രം വേണം
എനിക്കു നിന്നെയെന്ന്.
All the ways
I lost so far
Have been to you.
നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം.
ആധികാരികത നിറഞ്ഞ പ്രണയ കവിതകൾ ഇന്ന് വിരളമാണ് .പ്രണയം ചോർന്നു പോകുന്നൊരു ജീവിത സാഹചര്യത്തിലാണ് മലയാളി ജീവിക്കുന്നത്. അത്തരമൊരു വരണ്ട കാലാവസ്ഥയിലേക്കാണ് പ്രണയശതകവുമായി ടി.പി.രാജീവൻ കടന്നു വന്നത്.ഇത് പ്രണയ ശതകത്തിന്റെ രണ്ടാം പതിപ്പാണ്.പൊതുവെ കവിതകൾ ആദ്യ പതിപ്പ് തന്നെ വിറ്റുപോവാതെ കെട്ടിക്കിടക്കുന്ന കാഴ്ചക്കിടയിൽ ഒരു കവിത പുസ്തകം രണ്ടാം പതിപ്പിലേക്കു നീങ്ങുന്നത് എടുത്തുപറയേണ്ട ഒന്നാണ്.വരണ്ട കാലത്ത് വരണ്ട കവിതകൾക്ക് മാത്രമല്ല പ്രണയത്തിന്റെ നനവിനും സാധ്യത ഉണ്ടെന്നു ഈ കവിതകൾ തെളിയിക്കുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ 100 പ്രണയകവിതകളാണ് പുസ്തകത്തിൽ.
‘A penchant for the classical-case love. Pranayasatakam’s author is in a bit of a time wrap when it comes to love, though he does bring in a dash of modernity at times’-
T K Sreevalsan,Indain Express
പ്രസാധകർ മാതൃഭൂമി
വില 125 രൂപ
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ