പ്രണയരാഗം

 

 

 

 

ഈ നിലാമുറ്റത്ത്
നിറമേലും ചിരിയുമായ്
എത്തുന്ന പ്രിയ ഹംസമേ….
ഈ മഞ്ജു തീരത്തിൽ
ഋതുശോഭ മുത്തുവാൻ
ഉണരൂ നീ കളഹംസമേ….

പ്രണയാർദ്ര രാഗത്തിൽ
നീന്തി നീരാടുന്ന
സ്നേഹത്തിൻ നറുപുഷ്പമേ….

പ്രിയമെഴും സന്ധ്യയിൽ
നിൻ നീല നയനങ്ങൾ
പ്രിയമുള്ളൊരാളെ
തേടുന്നുവോ …..
ആലോലം തീരത്ത്
ആവണി പൂ നുള്ളാൻ
ആരെയോ കാത്തു –
നീ നിന്ന രാവിൽ ….
മൗന ദുഃഖങ്ങളെ
മഞ്ചാടി മണിമാല ചാർത്തി
നീ നാണം നടിച്ചു നിന്നോ ..?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here