പ്രണയമില്ലാതെ പൊയ്പ്പോയ്
താളം മഴയ്ക്കും പുഴയ്ക്കും
കാറ്റിനും
പ്രണയമില്ലാതെ പൊയ്പ്പോയ്
നിറം പൂവിനും ഇളം പച്ചയാം
തളിരിനും
പ്രണയമില്ലാതെ പൊയ്പ്പോയ്
മണം വസന്തത്തിനും വയൽ
മണ്ണിനും
പ്രണയമില്ലാതെ പൊയ്പ്പോയ്
നിറവും മണവും ഉതിരാതെ
നാളുകളത്രയും
പ്രണയമില്ലാതെ പൊയ്പ്പോയ്
പ്രതീക്ഷയും നേർക്കു നിഴലായ്
നീണ്ടകാലങ്ങളും
പ്രണയമില്ലാതെ പൊയ്പ്പോയ്
യാത്രയും തീർന്നൊഴിയാനുള്ള
ദൂരങ്ങളും
പ്രണയമില്ലാതെ പൊയ്പ്പോയ്
വെയിലിൽക്കരിഞ്ഞ വേനലും
വാടിയചിന്തയും
പ്രണയമില്ലാതെ പൊയ്പ്പോയ്
തിരികെയില്ലാത്ത നിണവും
വിയർപ്പും
പ്രണയമില്ലാതെ പൊയ്പ്പോയ്
ഓർമയിൽനിന്നും
തിരികെയില്ലാത്തതെന്തും