പ്രണയം

pranayam

കരയെ ഓടിവന്ന്
ചുംബിക്കുന്ന
തിരയെ നോക്കി
മനുഷ്യർ പറഞ്ഞത്
“ഇനിയും ഇങ്ങനെ ചെയ്താൽ
നിന്നെ പീഡനത്തിന് അകത്താക്കുമെന്ന് ”

ഞങ്ങളുടെ
പ്രണയം അനശ്വരമാണ്
ലോകാവസാനം
വരെ തുടരുന്ന
പ്രണയം .
ഒരിക്കൽ
ഞാൻ സുനാമിയായി
തിരിച്ചുവന്ന്
നിന്നെ കെട്ടിപ്പുണരും.
അന്ന് നീ നിന്റെ
വാക്കുകൾ വിഴുങ്ങരുത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English