ഉപ്പെത്ര ചവച്ചിറക്കിയിട്ടും
നദികള്‍ക്ക് കുറയുന്നില്ല
കടലിനോടുള്ള പ്രണയം.
ഇലമുടിയെത്ര കൊഴിഞ്ഞിട്ടും
കാറ്റിനോടെന്തഭിനിവേശമെന്നോ
മരങ്ങളായ മരങ്ങള്‍ക്കെല്ലാ
ഋതുക്കളും!
സ്വയമെരിയുന്ന സൂര്യന്
‘ കഥക്’ നൃത്തമാടി
പ്രണയാതുരം ഭൂമിക്കായുഷ്ക്കാലം
മൃഗങ്ങള്‍, പക്ഷികള്‍ , പുഴുക്കള്‍
ക്രമാലിവയുള്ളാളും
മനുഷ്യജന്‍മങ്ങളും
സകലം ത്യജിക്കും മനസാലെന്തു
പ്രണയ പര്‍വ്വമവ തന്‍ജീവനം !
നോക്കു ;
മരണത്തോടുള്ള
ഒടുങ്ങാ – അടങ്ങാ പ്രണയാല്‍
കുതിച്ചു പായുന്നൊരീ
ജീവിതം , ജീവിതം!