ചുട്ടുപൊള്ളുന്ന പൊരിവെയിലത്ത്
വിയർത്ത് വലഞ്ഞ് കിതച്ച് കഷ്ടപ്പെട്ട്
ഉദ്ദേശിച്ച ദൂരം കണക്കാക്കി,
നിഴലിനെപ്പോലും ഒളിപ്പിച്ച് കളയുന്ന
മദ്ധ്യാഹ്ന നേരത്ത് നടന്ന് പോകുമ്പോൾ,
ദൂരെ കാണുന്ന ആ ഒരു മരത്തണലിനോട് ചേർന്ന് നിൽക്കുമ്പോൾ…..
ആ നിഴലിനോടാണെനിക്ക് പ്രണയം.
ഒച്ചയില്ലാത്ത വിളിയാളവുമായി
വിശപ്പിന്റെ മൂർദ്ധനീയ വേളയിൽ
വയറിന്റെ സങ്കടങ്ങൾ
അണപൊട്ടിയൊഴുകുന്ന മാത്രയിൽ
കൊതിയോടെ കാത്തിരുന്ന് കിട്ടുന്ന
ഭക്ഷണത്തോട്…
എന്തോ ഒരു പ്രണയം.
ക്ഷീണിച്ച് അവശനായി
ജോലികളെല്ലാം കഴിഞ്ഞ് തളർന്ന്
കട്ടിലിന്മേൽ വീണ് കിടന്ന്,
ഉറക്കിനായി കാത്തിരിക്കുമ്പോൾ…
വിളക്കുകൾ അണച്ച് കഴിഞ്ഞാൽ..
വെളിച്ചത്തെ കീഴടക്കുന്ന
ഇരുട്ടിനോടിത്തിരി പ്രണയം.
ശയനമന്യമാകുന്ന ചില നിശീഥിനികളിൽ
കൺമുന്നിലുറഞ്ഞു കൂടുന്ന
ഇരുണ്ട കാർമേഘങ്ങൾക്ക് മുന്നിലെ
ചിന്താ ചക്രവാളത്തിനു മീതെ
മങ്ങിയ കാഴ്ചകളിൽ തിളങ്ങുന്ന
വർണ്ണ ചിഹ്നങ്ങളെ കോർത്തിണക്കി,
ഒരു കവിതയെഴുതിത്തീരുമ്പോൾ…
അക്ഷരങ്ങളോടാണെനിക്ക് പ്രണയം.
അക്ഷരങ്ങളെ അർത്ഥഗർഭമായ ആശയങ്ങളാക്കി
അവതരിപ്പിച്ച അതിശയകവി അബുവാഫിയോടാണെൻ പ്രേമമിപ്പോൾ……..
എല്ലാ ഭാവുകങ്ങളും നേരുന്നു
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
സ്നേഹപൂർവ്വം,
ഹസൻ സഅദി.