പ്രണയം

 

 

 

 

പഴുതുകളടച്ചുള്ള പ്രണയം
മിനുസമുള്ള ഒരു തറയിലിരുന്നു കൊണ്ട്
ആകണമെന്നില്ല
ചുറ്റും സാഹചര്യം
അനുകൂലമായിരിക്കണം എന്നും ഇല്ല
ചുക്കിച്ചുളിവുകളും ഏങ്കോണിപ്പുകളും
ഒക്കെ ആ പ്രണയത്തിനു ചുറ്റും
പടവലങ്ങ പോലെ
പടർന്നു നിൽപ്പുണ്ടാകും
കാണുന്നവരും നോക്കുന്നവരും സൗമ്യപ്രകൃതം
ആയിക്കൊള്ളണമെന്നും ഇല്ല
പരുക്കൻ പ്രതലത്തിൽ കാത്തിരുന്നു മുഷിയുമ്പോൾ
വേണ്ടെന്നു വെയ്ക്കണമെന്നും ഇല്ല
സൂക്ഷ്മങ്ങളായ പല വെല്ലുവിളികളും
നേരിടേണ്ടിവരും
ഒറ്റയ്ക്കാണെന്ന ബോധം വേണം
മികച്ച കെട്ടിപ്പുണരൽ അസാദ്യമായേക്കാം
പ്രതിരോധത്തിന്റെ വേലിക്കെട്ടുകളും
കുരുക്കിന്റെ ചിലന്തിവലകളും
ആക്രമത്തിന്റെ സിംഹസങ്കേതങ്ങളും
കടന്നലിന്റെ മിന്നൽ ആക്രമണങ്ങളും
പുളിയുറുമ്പു കുത്തിപ്പിടയുന്ന ഭീഷണികളും
ഇല്ലാതെ സാക്ഷാൽക്കാരത്തിന്റെ പ്രണയ പർവ്വതമാകാൻ
നിനക്ക് കഴിയുകയില്ല
മനസ്സിൽ നിന്നും മനസ്സിലേക്ക് ഉയരുകയുമില്ല
കാറ്റായ് വന്നു തരു നിരയിൽ പ്രണയം നിറച്ചതുപോലെ
മഴയായ് വന്ന് സാഗരത്തിൽ പ്രണയം നിറച്ചതുപോലെ
വെയിലായ് വന്നു ഇരുട്ടിൽ പ്രണയം നിറച്ചതുപോലെ
ഒറ്റപ്പെട്ടുപോകുന്ന തുരുത്തിൽ നമുക്ക് നമ്മുടെ പ്രണയങ്ങൾ
പെയ്യിക്കാം
സ്നേഹത്തിന്റ പച്ചത്തണലിൽ നിന്റെ വിരലുകൾക്ക്
പ്രണയത്തിന്റെ ജീവൻ പകരാം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു കൈ ദൂരമെങ്കിലും, നീ ഇന്ന് ……….
Next articleദൈവം അറസ്റ്റിൽ
അഷ്‌റഫ്‌ കാളത്തോട് 1958 ല്‍ തൃശൂർ ജില്ലയിലെ പുരാതന ഫ്രൂട്സ് വ്യാപാര കുടുംബത്തില്‍ ജനനം, കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, നർത്തകൻ, നാടക - ചലച്ചിത്ര സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, പത്രപ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ. വിദ്യാഭ്യാസാനന്തരം 1979 മുതൽ വിദേശത്ത്. പ്രശസ്ത നാടക കമ്പനി ആയിരുന്ന കലാനിലയത്തിലും മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, നിരവധി നാടകങ്ങള്‍ രചിക്കുകയും, "മാനിഷാദ" , "സമര്‍പ്പണം യാഹോവയ്ക്ക്" "മിനസമാവാത്തി ഇലന്നൂർ തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾമാനിച്ച് 2017 ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് നൽകി ആദരിച്ചു. പൊതുരംഗത്ത് വിവിധ സംഘടനകളുടെ നിർണ്ണായകമായ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഷ്‌റഫ് 1987 ല്‍ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, കുവൈറ്റ്‌ ടൈംസ്‌, ഗള്‍ഫ്‌ വോയിസ്‌, ഗള്‍ഫ്‌ മലയാളി, തേജസ്‌, പശ്ചിമതാരക, പൌരധ്വനി... തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും എഴുതാറുള്ള അഷ്‌റഫ് അറിയപ്പെടുന്ന ബ്ലോഗറും കൂടിയാണ്. പൊതു പ്രഭാഷണരംഗത്തും. സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും സജീവമാണ്. പ്രസിദ്ധീകരിച്ച കൃതികള്‍ കവിത :മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം നോവല്‍ : ഭ്രമണരാഗം കഥ : തണല്‍ മരങ്ങള്‍ നാടകം: മുഖങ്ങള്‍ ഏഴില്‍പരം ഓഡിയോ കാസറ്റുകള്‍ ലളിത ഗാനങ്ങളും, മാപ്പിള പാട്ടുകളും, ഭക്തി ഗാനങ്ങളും തോംസണ്‍ അടക്കമുള്ള കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. പ്രശസ്ത ഗായഗരായ ജോളി എബ്രഹാം, ശൈലജ, പീര്‍ മുഹമ്മദ്‌, ലീന, രഞ്ജിനി, കൊടുങ്ങല്ലൂര്‍ അബ്ദുല്‍ഖാദര്‍, അക്ബര്‍, സുഗതകുമാരി, ഫ്രാന്‍സീസ്, സുനന്ദ, രമണി ജയപ്രകാശ്, യുസുഫ് സഗീര്‍, നൂറുദ്ധീന്‍ തലശ്ശേരി, രവി മാള , സിന്ധു രമേശ്, ഷെർദിൻ തോമസ്, റാഫി കല്ലായ്, സാലിഹ് അലി, റബേക്ക, ധന്യ ഷെബി, അന്ന & ജെസ്റ്റിന തുടങ്ങി ഒട്ടനവധി പേർ അഷ്‌റഫ് എഴുതിയതും സംഗീതം നൽകിയതുമായി പാട്ടുകൾ പാടിയിട്ടുണ്ട്. ജീവൻ ടി വിയിൽ ഹംസ പയ്യന്നൂരിന്റെ നിർമ്മാണത്തിൽ "ഞാനും പ്രവാസിയാണ്" I am an Expat എന്ന തുടർ എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു. നിക്സൺ ജോർജിനോടൊപ്പം "ലൈലത്തുൽ ഖദർ" എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്, ഈ രണ്ടു ഷോയിലും ആംഗറിങ്ങും നിർവഹിച്ചിട്ടുണ്ട്. കാന്തികം കുവൈറ്റിലെ മാഗ്നെറ്റ് എന്ന സംഘടനയ്ക്കു വേണ്ടി ചെയ്ത ശ്രദ്ധേയമായ ഹൃസ്വ ചിത്രമാണ്. പ്രവാസ ലോകത്തു വെച്ച് മരണപ്പെടുന്നവരുടെ ജഡം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നൂലാമാലകളും അതിലേക്കുള്ള എളുപ്പവഴികളുമാണ് ചിത്രത്തിൻറെ പ്രമേയം. പുതുതായി ചിത്രീകരണം ആരംഭിച്ച മണൽഭൂമിയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, സംഗീതം സർവോപരി സംവിധാനവും അഷ്‌റഫ് ആണ് നിർവഹിക്കുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുടുംബം സജി, ഷക്കു, ജസീം, ജിശാം, നൂർ, ഹിബ, ലയാൻ.

1 COMMENT

  1. കേരളത്തിലും ഗൾഫ് മേഘലയിലും തൻ്റെ തനതായ ശൈലിയിൽ കഴിവ് തെളിയിച്ചിട്ടുള്ള അഷ്റഫ് കാളത്തോടിനോട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here