” നിനക്കെന്നെ കാണാനാവുന്നുണ്ടോ? ”
അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
” ഇല്ല കാണാനാകുന്നില്ല”
കണ്ണുകള്‍ തുരുമ്മി അവന്‍ വീണ്ടും അവളെ നോക്കി . ഇല്ല മുന്നില്‍ അവള്‍ ഇല്ല.
” എന്നാല്‍ എനിക്ക് നിന്നെ കാണാനാകുന്നുണ്ട്”
” ങേ” – അവന്‍ ഞെട്ടി അന്ധാളിപ്പില്‍ അവളെ നോക്കി. എങ്ങെനെ കാണുന്നുവെന്നാണ്? കണ്ണുകളുടെ സ്ഥാനത്ത് ചെറുകുഴികള്‍ മാത്രമുള്ള അവള്‍.
കടപ്പാട് – ഇന്ന് മാസിക
Click this button or press Ctrl+G to toggle between Malayalam and English