പരലുകള്‍ നീന്തി തുടിക്കുന്ന കുളത്തില്‍ അവള്‍ കൊലുസിട്ട കാലുകള്‍ പതിയെ താഴ്ത്തി.ഒരുപറ്റം മീനുകള്‍ കാലില്‍ പൊതിഞ്ഞൂ മൂടി..വെളുതത വിരല്‍ തുമ്പില്‍ അവ ഇക്കിളി കൂട്ടി.അവള്‍ പൊട്ടി ചിരിച്ചു. കുളത്തിന്റെ മൂന്നാമത്തെ കല്‍പടവിലാണു അവന്‍ നിന്നിരുന്നത്..
‘എനിക്ക് ഇഷ്ടാ തന്നെ ‘.അവന്‍ ഒരു ചുവന്ന റോസാ പുഷ്പം അവള്‍ക്കു നീട്ടി.
‘പോടാ’.. അവള്‍ ഒരു കൈകുമ്പിളിള്‍ വെള്ളം കോരി വീശി.. അവന്‍ കള്ള ചിരിയോടെ ഒഴിഞ്ഞു മാറി..
ന്താപൊ ഓന് പുതിയൊരിഷ്ടം.
വെള്ളത്തില്‍ തെളിഞ്ഞ തന്റെ പ്രതിബിംബം നോക്കുമ്പോള്‍ പണ്ടൊന്നും തോന്നാത്ത ഒരു ആകര്‍ഷണം. മൂക്കിനു മുകളില്‍ തിളങ്ങി നില്ക്കുന്നു..’എന്ദാപ്പോ ഇതു’ .വെളൂത്ത ചുവന്ന മുഖക്കുരു മെല്ലെ കൈകൊണ്ട് തൊട്ടു നോക്കി.’ആ വേദനയിണ്ടല്ലൊ’.അവള്‍ ഓര്‍ത്തു.
പ്രണയത്തിന്റെ വേദന..?
അന്ന്……
**** ‘ന്ദാ മേമെന്റെ മുഖത്ത്.
‘മുഖക്കുരു’..
‘നിക്കും വരുവൊ ഇത്!!..’
‘വരുല്ലൊ…വലുതാകുമ്പോ.. അന്നെ ആരെലും മോഹിച്ചാലെ മുഖക്കുരു വരുള്ളു’
‘മോഹിക്കേ..അയ്യേ.ന്നാ ഒന്നു തൊട്ട് നോക്കട്ടെ.’
‘വേണ്ടാട്ടോ…വേദനിക്കും..’
‘വേദനിക്കോ!!’
‘ഉം..പ്രണയത്തിന്റെ വേദന’
***** ഹുമ്മ്..എന്നിട്ട് എന്തായി..??ഇപ്പൊഴും മേമ വേദനിക്കുന്നില്ലെ..ചെറിയച്ഛന്‍ മോഹിച്ചു മേമക്ക് മുഖക്കുരു വന്നു..ആ മുഖക്കുരു പഴുത്തു പൊട്ടി മേമെന്റെ മുഖത്തു വലിയ കറുത്ത പാടൂണ്ടാക്കി ജീവിതത്തിലും…
അവള്‍ വിരലുകള്‍ കൊണ്ട് മൂക്കില്‍ ഞെരിച്ചു..മുഖക്കുരു പൊട്ടിപോയി..
‘നിക്കു വേണ്ടാ ഈ മോഹക്കുരു’ അവള്‍ റോസാ പൂവ് പിടിച്ചു വാങ്ങി..അതിന്റെ ഇതളുകള്‍ പിച്ചി ചീന്തി ഉടച്ചു.
..’യ്യ് പൊക്കോ ചെക്കാ’
അവളൂടെ ചുവന്ന് തുടുത്ത മൂക്കും ചിതറി കിടന്ന പൂവിന്റെ ഇതളുകളും നോക്കി നിരാശനായി അവന്‍ പടവുകള്‍ കയറി പോയി..
Click this button or press Ctrl+G to toggle between Malayalam and English