ആദ്യമായ് കണ്ടനാൾ മൊട്ടിട്ടൊരനുരാഗ –
മെന്നിൽ കുരുത്തൊരു വൃക്ഷമായ്..
ഋതുമതിയായൊരാ നാളുകൾ പിന്നിട്ടു –
ഋതുഭേദങ്ങൾ കടന്നുപോയി……,
ഒരുങ്ങി നില്ക്കാം പവിത്രമായ്-
കാതോർത്തു നിൻ വിളിക്കായ്-
ഒരു ഹീര-റാഞ്ച, ലൈലാ-മജുനുവായ് ജീവിക്കുവാൻ-
നീയെത്തും കാലം കനവുകണ്ട്…!!
വ്യക്തി പ്രഭാവത്തിൻ പാരമ്യമാം നിൻ രൂപ-
മെന്നിടനെഞ്ചിൽ കുടിവെച്ചു –
പൂവിട്ടു പൂജിച്ചൊരുദേവനേപോൽ…!!
കണ്ണിൽ തിമിരം കയറുവോളം നിന്റെ വരക്കണ്ണുമായ് –
കാത്തിരുന്നാപ്പടിവാതില്ക്കൽ ഞാൻ…
ഒടുവിലാ നാളും വന്നെത്തിയെൻ ചാരെ,
നിൻ വിയൊഗത്തിൻ ഭ്രാന്തമാം ദൂതുമായ്..
മംഗലസൂത്രം ലഭിക്കാതെ പോയൊരുവിധവപോൽ,
അലമുറയിട്ടാ പ്രാണപ്പ്രിയന്റെ പാദങ്ങളിൽ-
തൻകാർകൂന്തലിൻ കെട്ടഴിഞ്ഞുലഞ്ഞ-
വസ്സാന കുസുമവും അടർന്നുവീഴുംവരെ….
Click this button or press Ctrl+G to toggle between Malayalam and English