ഇതെല്ലം ഒരു നിമിത്തമാകാം
എല്ലാം പ്രമുഖർ.
നീല ചുരിദാറിട്ട്
പട്ടിണിയുടെ ആത്മാവിനെ പേറുന്ന
പൂച്ച കണ്ണുള്ള പെൺകുട്ടിയുടെ
പേര് മാത്രം വെളിച്ചം കണ്ടു.
ഭരണാധികാരി
കടൽക്കരയിലെ
നനഞ്ഞ മണലിൽ പ്രമുഖരുടെ
പേരെഴുതി തിരമാലയെ കാത്തിരിക്കുന്നു.
ദൈവം
കണക്കു പുസ്തകം തുറന്ന്
പ്രമുഖരുടെ പേരുവെട്ടി
പാപികൾ എന്നെഴുതി.
ശമ്പളം കൊടുക്കുവാൻ
തയ്യാറെടുക്കുന്നു .
നല്ല രചന. ഒതുക്കിയെഴുതാൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനം.
സർ , വളരെ നന്ദി , അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന്