ചിത്രകാരൻ പ്രമോദ് കൂരമ്പാലയുടെ ‘മണ്ണ്’ എന്ന പേരിലുള്ള ചിത്രപ്രദർശനം മാർച്ച് 12 മുതൽ 19 വരെ കോട്ടയം ലളിത കലാ അക്കാദമിയുടെ ആർട്ട് ഗ്യാലറിയിൽ നടക്കും. നാളെ രാവിലെ 11 മണിക്ക് ചിത്രകാരൻ ചിത്രകാരൻ ബി.ഡി.ദത്തൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ അധ്യക്ഷനാകും.