തിമിര്‍ത്തു പെയ്യുന്നു!
എവിടെയും വെള്ളം.
പ്രളയം
പ്രണയം…..
നിന്റെ പ്രണയം
നിന്റെ പ്രണയത്തില്‍
ഞാന്‍
നിറഞ്ഞൊഴുകുന്നു.
നിന്റെ കണ്ണുകളില്‍
ഉന്മാദം
ജന്മാന്തരങ്ങളോളം
നീ അടക്കി വച്ച
ആര്‍ത്തി
ഒതുക്കി വച്ച
പ്രണയം.
ഞാനും!!
നമ്മെ വേര്‍പെടുത്തിയ
കാലം.
നമ്മളൊന്നാകുമ്പോള്‍
പ്രളയം!!
ഭൂമി നിറയെ
ചിറകടര്‍ന്ന
ഉടലൂകളുടെ
നിസഹായത
ആകാശം നിറയെ
മുറിഞ്ഞ ചിറകുകള്‍
മഴച്ചിറകുകള്‍…
കണ്ണില്ലാത്ത
കുഞ്ഞു നക്ഷത്രങ്ങള്‍!
ഒരിക്കലും
പിറവി കൊള്ളാത്ത
നമ്മുടെ സ്വപ്നങ്ങള്‍!!!!
എവിടെ
നമ്മുടെ
കുഞ്ഞു സൂര്യന്‍?
ഏതു കാര്‍മേഘമാണ്
അവനെ മറച്ചിരിക്കുന്നത്?
ഏതു പ്രളയത്തിലാണ്
അവന്‍
മുങ്ങിത്താഴ്ന്നത്?
അവന്‍ എന്റെ
വെളീച്ചമാകണം
പേമാരിയായി നീ
പെയ്തൊഴിഞ്ഞാലും
ഞാന്‍
ബന്ധങ്ങളെല്ലാം
വലിച്ചെറിഞ്ഞ
ശാപമായി
ഒഴുകികൊണ്ടിരിക്കും..
നീ തിരിച്ചു വരുന്നതും
കാത്ത്…
ഞാന്‍
തളര്‍ന്നവളാണ്.
എന്റെ ഒഴുക്കിനു
തടയിട്ടവര്‍;
എന്റെ ആത്മാവിനെ
കെടുത്തിയോര്‍- എല്ലാം
തകര്‍ത്തൊഴുകണം.
കുന്നിലും മലയിലും
പ്രതിദ്ധ്വനിച്ചിടും
എന്റെ നിലവിളികള്‍
ആരും കേട്ടില്ല!
എന്റെ നോവ്
ഭൂമിയെ
പ്രകമ്പനം
കൊള്ളിച്ചിട്ടും
ആരുമെനിക്ക്
തുണയായില്ല!
പിറന്നിടത്തെ
വെയില്‍ച്ചൂടില്‍
വറ്റിപ്പോയെങ്കില്‍…..
അത്രമേല്‍
വേദനച്ചുഴികള്‍
എന്റെ ആഴങ്ങളില്‍
ആരും കാണാതെ….
ഇനിയും തളരുമ്പോള്‍…
എന്നില്‍ നീ
പുതു ജീവന്‍
നിറയ്ക്കണം.
ഞരമ്പുകള്‍ക്ക്
തുടുപ്പേകണം.
ഞാന്‍ നിന്നെ
പ്രണയിച്ചുകൊണ്ടിരിക്കും….
ഇനിയും
നിന്റെ മഴച്ചിറകുകള്‍
വന്നെന്നെ
പൊതിയും വരെ …
പിന്നെയും
ഞാന്‍ നിന്നെ
നിറഞ്ഞൊഴുകും….
അന്ന് നമ്മള്‍
ഒന്നാകും
വീണ്ടും
പ്രളയം വരും !!!!!!