പ്രകാശം

fb_img_1447777621925

രാക്കിളികൾ ചേക്കേറുമെൻ
മുറ്റത്തെ തേന്മാവിൻ ചില്ലകളിലൂടെ,
എൻ ജാലകപ്പഴുതിലൂടെ ,
എന്നെ തഴുകി സ്വാന്തനിപ്പിക്കുന്ന
പൂനിലാവെ,
വിഷം പുരട്ടിയ
ശരങ്ങളെന്റെ നേരെ തൊടുക്കുന്ന
ദുഃസ്വപ്നമാം രാക്ഷസി
എന്നെ തനിച്ചാക്കുന്ന
ഈ രാവിലെനിക്കു
വേണമെൻ നിഴൽ
കൂട്ടായി ,മാഞ്ഞുപോകരുതേ
അന്ധകാരത്തിൽ ഞാൻ മാത്രം ബാക്കി
എൻ നിഴൽ പോലും ഓടിമറയുന്നു
പ്രകാശമേ നിന്നോടൊപ്പം .

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English