അകാലത്തിൽ അന്തരിച്ച എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ എരിയുടെ പ്രകാശനം ജൂൺ 11 ന് ചെറുവണ്ണൂരിൽ നടക്കും.
പ്രാസംഗികനും എഴുത്തുകാരനുമായ ഡോ സുനിൽ പി ഇളയിടമാണ് പുസ്തകപ്രകാശനം നിർവഹിക്കുന്നത്
പ്രദീപന്‍ പാമ്പരികുന്നിന്റെ പത്‌നി സജിത കിഴിനിപ്പുറത്ത് പുസ്തകം ഏറ്റുവാങ്ങും.
കല്‍പറ്റ നാരായണന്‍, വി ടി മുരളി, രാജേന്ദ്രന്‍ എടത്തുംകര, വീരാന്‍കുട്ടി, അബ്ദുള്‍ഹക്കീം,ഡോ സോമന്‍ കടലൂര്‍, ഏ വി ശ്രീകുമാര്‍, പ്രേമന്‍ തറവട്ടത്ത് എന്നിവര്‍ പ്രതീപ്തസ്മരണ അറിയിക്കും.
പ്രകാശനത്തോടനുബന്ധിച്ച് ഡോ പ്രദീപൻ പാമ്പിരിക്കുന്ന് രചന നിർവഹിച്ച നാടകത്തിന്റെ അവതരണവും ഉണ്ടാകും.