എൻ പ്രദീപ് കുമാറിന്റെ തെരെഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങി. ..
എഴുത്തും ജീവിതവും കച്ചവട വൽക്കരിക്കാൻ അറിയാത്ത വ്യക്തിയാണ് പ്രദീപ്….. . . …സത്യ സന്ധമായ ഈ രചന വൈശിഷ്ട്യമാണ് വർത്തമാന കഥകളിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത്.
ഗിമ്മിക്കുകളിൽ അതിജീവിക്കുന്ന കഥാ പരിസരത്തുനിന്ന് പ്രതീപ് മാറിനിൽക്കാൻ ആഗ്രഹിക്കുന്നതും ..ചിലപ്പോഴൊക്കെ മാറ്റിനിർത്തപ്പെടുന്നതും പ്രദീപിന്റെ കഥകളിലെ ആത്മനിഷ്ട തന്നെയാണ്……………..
തെരെഞ്ഞെടുത്ത കഥകൾ കൈപ്പറ്റി ഇന്ന് പുസ്തകം പകുത്തപ്പോൾ കണ്മുൻപിൽ യാത്രാദാനം എന്ന കഥ യാണ് വന്നത് …
ഏട്ടന്റെ മരണവിവരമറിഞ്ഞ ഒരു ഹർത്താൽ ദിനത്തിൽ കാസർക്കോട്ടെ ജോലിസ്ഥലത്ത് നിന്ന് യാത്ര പുറപ്പെട്ട താണ് വൃദ്ധനായ ആ ശാന്തിക്കാരൻ ..റൈലിറങ്ങി പോകാൻ വാഹനം തരപ്പെടാതെ നിൽക്കുന്ന അദ്ദേഹത്തിന് സഹായമായതു കാർ യാത്രികരായ രണ്ടു ചെറുപ്പക്കാരാണ്.ഒരു ..ക്വട്ടേഷൻ
ദൗത്യമേറ്റെടുക്കാൻ പൊക്കുന്നവരായിരുന്നു അവർ …യാത്രക്കിടയിൽ ആ വൃദ്ധന്റെ യാത്രക്ക് കാരണമായ ജീവിതം കേൾക്കാൻഅവർ ഇടയാകുന്നു …….
“ദാ ഇവിടെ നിർത്തിക്കോളൂ …ആ വളവീന്നു ഇത്തിരി നടക്കാനേ ഉള്ളൂ….കാർ നിന്നു..
വല്യ സഹയായിട്ടോ …അയാൾ ആത്മാർത്ഥമായി പറഞ്ഞു …പകരം ഞാൻ നിങ്ങളെ ഓരോ പഴംകഥ പറഞ്ഞു മുഷിപ്പിക്കേം ചെയ്തു …
അങ്ങിനെയൊന്നും ഇല്ല തിരുമേനി …അവർ പറഞ്ഞു…
എന്നും മനസ്സിലുണ്ടാവും …..ന്നാൽ ഞാൻ വരട്ടെ………
തെരുവ് വിളക്കുകൾ വിളറി നിൽക്കുന്ന ഇടറിഡിലേക്കു അയാൾ കാലെടുത്തു വച്ചു.
പെട്ടെന്ന് സുഹൃത്ത് കാറിന്റെ വേഗത വർദ്ധിപ്പിച്ചു….പാതയിൽ നിന്നു കണ്ണെടുക്കാതെ മാരക വേഗത്തിൽ
വണ്ടി കുതിക്കുമ്പോൾ അവൻ സുഹൃത്തിന്റെ തോളിൽ തൊട്ടു ……….എന്താണിത് …
പത്തിന് മുൻപ് പെരുമ്പിലാവ് പിടിക്കണം…എന്തോ ഇന്ന് രണ്ടെണ്ണം വീശാൻ തോന്നുന്നു ..
കാറിനകത്തെ നേർത്ത ഇരുട്ടിൽ പതുക്കെ ഘന സാന്ദ്രമായൊരു ഇരുട്ട് നിറഞ്ഞു ……..
ഈ സാന്ദ്രതയും ..പ്രകാശവും പ്രദീപിന്റെ കഥകൾ നമ്മെയും അനുഭവിപ്പിക്കുന്നു..
കെ.വി സുബൈർ