സാംസ്‌കാരിക കൗണ്‍സിലിന്റെ സെക്രട്ടറിയായി പ്രഭാകരന്‍ പഴശ്ശി എത്തും

download-3

സാംസ്‌കാരിക കൗണ്‍സിലിന്റെ സെക്രട്ടറിയായി ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യകാരനുമായ പ്രഭാകരന്‍ പഴശ്ശിയെ നിയമിച്ചു. മന്ത്രി എ.കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് അദ്ദേഹം. വൈകാതെ ഉത്തരവിറങ്ങും.എസ്.എന്‍ ട്രസ്റ്റിന്റെ കൊല്ലം, കണ്ണൂര്‍ കോളേജുകളില്‍ അധ്യാപകനായിരുന്ന പ്രഭാകരന്‍ പഴശ്ശി സംഗീതനാടക അക്കാദമി സെക്രട്ടറി, സാക്ഷരതാമിഷന്‍ ഡയറക്ടര്‍, സാംസ്‌കാരിക കേരളം എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു.ജി.സി.യുടെ എമെറിറ്റസ് പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിനാലിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നുവെങ്കിലും നിയമനം നടന്നിരുന്നില്ല. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സഹായധനം നിശ്ചയിക്കുന്നതിന് സര്‍ക്കാരിനെ ഉപദേശിക്കുക, സാംസ്‌കാരിക നയരൂപവത്കരണത്തിന് ഉപദേശം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉന്നതതല സമിതി രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here