‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ’ പ്രകാശനം

ടി കെ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ’ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കേരളസര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ.പി.പി. അജയകുമാറിന് നല്‍കി പ്രകാശനം ചെയ്തു. ബൈജു ചന്ദ്രന്‍, എന്‍ പി ചന്ദ്രശേഖരന്‍, ടി.കെ.സന്തോഷ് കുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയിലാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.ആഗോളവൈജ്ഞാനികമേഖലയിൽ ഇന്ന് വളർന്നു വികസിച്ചിട്ടുള്ള പഠനശാഖയാണ് ‘ടെലിവിഷൻ സ്റ്റഡീസ്. മലയാളത്തിൽ ഇനിയും വികസിക്കേണ്ടതായ അതിന്റെ മികച്ച മാതൃകയാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here