കോവിഡ് 19 എന്ന മഹാമാരി ലോകത്ത് വിനാശം വിതറി അന്തമില്ലാതെ അനിശ്ചിതമായി തുടരുമ്പോൾ, രൂപവും ഭാവവും മാറ്റി പുത്തൻ ആശയങ്ങൾ കൊണ്ട് മാറ്റത്തിന്റെ പുതുലോകത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് വിദ്യാഭ്യാസരംഗം. വിവരസാങ്കേതികവിദ്യയുടെ അതിനൂതന ആശയങ്ങളും, അനുഗ്രഹങ്ങളും കൂടിച്ചേർന്ന് അധ്യാപക-വിദ്യാർഥി രംഗത്ത് ഗുണനിലവാരം ഉയർത്താൻ ശ്രമിക്കേണ്ട കാലത്ത് കൂടിയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്.
അധ്യാപനത്തിലെ അതിനൂതനാശയങ്ങൾ
നാലു ചുവരുകൾക്കുള്ളിലെ കുട്ടികൾക്കുമുമ്പിൽ തന്റെ അറിവുകൊണ്ട് വിസ്മയം തീർക്കുന്ന “ചോക്ക് ആൻഡ് ടോക്ക്” പോളിസിയുമായി അധ്യാപനം എക്കാലവും നിലനിൽക്കില്ല എന്നതിനുള്ള ഉദാഹരണമാണ് സ്വയം, സ്വയം പ്രഭ, ദിക്ഷ , വിക്‌ടേഴ്‌സ് ഒക്കെ. കോവിഡിനു മുൻപേ ഈ ലക്ഷ്യത്തിലേക്കുള്ള പ്രയത്നങ്ങൾക്കു അലകളടിച്ചു തുടങ്ങിയിരുന്നു .
സ്വയം ഓൺലൈൻ കോഴ്സുകൾ:
കേന്ദ്രസർക്കാറിന് കീഴിൽ ഒമ്പതാം ക്ലാസ് മുതൽ പി.ജി വരെയുള്ള കോഴ്സുകൾ എപ്പോൾ വേണമെങ്കിലും എവിടെ നിന്നുംവേണമെങ്കിലും പഠിക്കാൻ സൗകര്യം ഒരുക്കുന്നു. ഇന്ത്യയിലെ തന്നെ മികച്ച അധ്യാപകർ തയ്യാറാക്കിയ ക്ലാസുകൾ, സ്വയം വിലയിരുത്തൽ ടെക്സ്റ്റുകൾ, ചർച്ചയും സ്വയം പരിശോധനയും സാധ്യമാകുന്നു.
ദിക്ഷ: നാഷണൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ ടീച്ചേഴ്സ് ആണ് ദിക്ഷ. ദേശീയതലത്തിൽ അധ്യാപകർക്കും ഡിജിറ്റൽ സൗകര്യമൊരുക്കുന്നു അധ്യാപകപരിശീലനം, ഓൺലൈൻ ക്ലാസുകൾ രൂപകൽപ്പന ചെയുന്നതിനും സഹായിക്കുന്നു.
സ്വയം പ്രഭ : 24×7 ക്രമത്തിൽ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ പരിപാടികൾ ടെലികാസ്റ്റ് ചെയ്യുന്ന 32 ഡിറ്റിഎച്ച് ചാനലുകൾ . 4 മണിക്കൂർ പ്രോഗ്രാം നിത്യവും 5 പ്രാവിശ്യം ആവർത്തിക്കുന്നു. പ്രോഗ്രാമുകൾ തയാറാക്കുന്നത് IGNOU, NCERT, NPTEL, CEC, NIOS എന്നിവയാണ് . 9 ക്ലാസ്സ് മുതൽ പി .ജി .വരെയും , 11, 12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് മത്സരപരീക്ഷ പരിശീലനവും നൽകിവരുന്നു.
MOOC മാറ്റത്തിന്റെ വാതിൽ;
പരമ്പരാഗത വിഷയം മുതൽ ഐടി രംഗത്തെ ഏറ്റവും പുതിയ മേഖലകളിലേ കോഴ്സുകൾ വരെ ലോകോത്തര നിലവാരമുള്ള സർവ്വകലാശാല സ്ഥാപനത്തിൽനിന്നും പഠിക്കാനുള്ള അവസരം നൽകുന്ന “മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ” . പലതും സൗജന്യം, മിതമായ രീതിയിൽ വീഡിയോ, പ്രോജക്ട്, ടെസ്റ്റ് ചെയുന്ന മറ്റു രീതികളും . edx. Coursera, udacity, udemy, google digital garage തുടങ്ങിയവയാണ് പ്രധാന പ്ലാറ്റ്ഫോമുകൾ ഇവയ്ക്കെല്ലാം പുറമേ സർവകലാശാലകളും കോവിഡ് കൂടി പരിഗണിച്ച് ഓൺലൈൻ വിദ്യാഭ്യാസരംഗത്ത് മുന്നേറ്റങ്ങൾക്കു തുടക്കംക്കുറിച്ചിട്ടുണ്ട്.
മാറണം അധ്യാപകരും:
കോവിഡ് 19 അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ഓൺലൈൻ അധ്യാപനത്തിന് ആവശ്യമായ കരുക്കൾ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ മുൻകൈയെടുക്കണം. കുട്ടികളെ പിടിച്ചിരുത്തി പഠിപ്പിക്കുന്ന രീതിക്കു വിപരീതമായ ഉള്ള ഓൺലൈൻ രീതിയുടെ വ്യത്യാസം മനസ്സിൽ വേണം. പൈലറ്റ് സ്റ്റഡി നടത്തി തെറ്റി തെറ്റുകൾ തിരുത്തണം, പഠനത്തിൽ മോശമായ ഉള്ളവർക്ക് പരിപാടികൾ ആസൂത്രണം ചെയ്യണം മാനവിക വിഷയങ്ങളിലെ അധ്യാപകർ കമ്പ്യൂട്ടർ, ഇന്റർനെറ്റ് അടക്കമുള്ളവയുടെ പ്രായോഗിക രീതികൾ മനസ്സിലാക്കണം
ഓൺലൈൻ കോഴ്സിന്റെ മെച്ചം ;
1.കുറഞ്ഞ ചെലവിൽ പഠന സാധ്യമാകും 2.സമയബന്ധിതമായി റിക്കോർഡ് ചെയ്ത് ക്ലാസുകൾ ആവർത്തിച്ചു കാണാൻ അവസരം ലൈവ് ക്ലാസുകൾ നേരിട്ട് സംശയനിവാരണം നടത്താം 3.അധ്യാപനത്തിലെ ഗുണനിലവാരം തിരിച്ചറിയപ്പെടും
4.മികച്ച അധ്യാപകരെ തിരഞ്ഞെടുക്കാം
5.ഭൂമിശാസ്ത്ര പരിമിതികളെ അതിജീവിച്ച് ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കാം
പരിമിതികൾ:
1താഴ്ന്ന പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിമിതികൾ ഉണ്ടാവാം 2.പ്രാക്ടിക്കൽ സർവ്വേയിൽ തുടങ്ങിയവ ഫലപ്രദമാകില്ല
3.ഇന്റർനെറ്റ് കമ്പ്യൂട്ടർ എന്നിവയുടെ ലഭ്യത കുറവ്
4.അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ഉണ്ടാവുന്ന വ്യക്തിബന്ധം ഓൺലൈനിൽ സാധിക്കില്ല
പരിമിതികളുടെ എണ്ണം വലിച്ചുനീട്ടി ഓൺലൈൻ വിദ്യാഭ്യാസത്തെ നമുക്ക് എതിർക്കാമെങ്കിലും കോവിഡ് 19 പോലുള്ള വൈറസുകൾ ലോകത്ത് അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ ഇതല്ലാതെ മറ്റുമാർഗമില്ല. വിവര സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങളും, അനുഗ്രഹങ്ങളും ഉൾച്ചേർത്തു പരമ്പരാഗത രീതികളെ തീർത്തും കൈവിടാതെ പുതുമയെ പുൽകി അധ്യാപനത്തിന്റെയും അധ്യായത്തിന്റെയും ഗുണനിലവാരം ഉയർത്തേണ്ട കാലം അടുത്തിരിക്കുന്നു. ഈ കാലത്ത് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുക സ്വാഭാവികമാണ് പക്ഷേ അവയെ തരണം ചെയ്തു വിദ്യാഭ്യാസരംഗം മുന്നേറുന്നതിനു സംശയമില്ല..