പൂർണ ഉറൂബ് നോവൽ അവാർഡ് ചന്ദ്രശേഖരൻ തിക്കോടിയുടെ ‘വടക്കൻ കാറ്റി’നു ലഭിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. പി. സുരേന്ദ്രൻ, ഡോ. വി. രാജകൃഷ്ണൻ, വൈക്കം മുരളി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് കൃതി തിരഞ്ഞെടുത്തത്.
നാടകകൃത്തും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ചന്ദ്രശേഖരൻ കോഴിക്കോട് തിക്കോടി സ്വദേശിയാണ്.5