പൂണൂലും കൊന്തയും – വിമോചന സമരചരിത്രം യാഥാര്ത്ഥ്യങ്ങള്

poonulumകേരളത്തിലെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന ഏടാണ്  വിമോചനസമരം. അത് ദേശീയ തലത്തിലും പ്രാദേശികതലത്തിലും നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. നവോഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രഭൂമികയില്‍ ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷെ മരിച്ചില്ല. ജാതിക്കു  മരണമില്ല. പുരോഗമനശക്തികളുടെ ഉയര്‍പ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങിക്കിടന്നു. വിമോചന സമരം അതിനെ ഉണര്‍ത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങള്‍ക്ക് മൃതസജജ്ജീവനിയാകാന്‍ കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഫലശ്രുതി. ആദര്‍ശരാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചനസമരം തീര്‍ത്ത മുദ്രകള്‍ കേരളീയ ജീവിത വ്യവസ്ഥയില്‍ ഇന്നും കാണാപ്പുറങ്ങളിലേക്ക്, ആന്തരതലങ്ങളിലേക്ക് ഉള്‍ക്കാഴ്ചയോടെ നടത്തുന്ന അന്വേഷണമാണ് ഈ കൃതി.

 

പൂണൂലും കൊന്തയും -വിമോചനചന സമരചരിത്രം യാഥാര്‍ത്ഥ്യങ്ങള്‍

എന്‍ എം പിയേഴ്സണ്‍

പബ്ലിഷര്‍ – ഡി സി ബുക്സ്

വില – 275/-    ISBN – 9789386560933

 

എന്‍ എം പിയേഴ്സണ്‍

എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയില്‍ ജനനം. അച്ഛന്‍ പ്രമുഖ കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന സഖാവ് എന്‍ കെ മാധവന്‍. അമ്മ നാരായണി. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇപ്പോള്‍ പറവൂര്‍ ലക്ഷ്മി കോളേജില്‍ അദ്ധ്യാപകനാണ്.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English