പൂങ്കോഴിയോട്

poonkozhi

 

 

 

 

 

 

ഏഴഴകുള്ളൊരു വാലു കുലുക്കി
ച്ചേലോടണയും പൂങ്കോഴി,
മഴവില്‍കൊടിയുടെ കടയില്‍നിന്നോ
വാങ്ങീ നിന്നുടെ കുപ്പായം?

തത്തിത്തത്തി നടന്നുവരുന്നൊരു
തൊപ്പിക്കാരന്‍ പൂങ്കൊഴീ,
അന്തിക്കാട്ടെ ചന്തയില്‍ നിന്നോ
വാങ്ങീ നിന്നുടെ ചെന്തൊപ്പി?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here