പ്രിയ എ എസ്സിന്റെ കഥകൾ അവയിലെ സൂക്ഷ്മത കൊണ്ടും മനുഷ്യപ്പറ്റ് കൊണ്ടും വായനക്കാരെ ആകർഷിക്കുന്നു. ആകുലതകളെയും വെല്ലുവിളികളെയും അക്ഷരങ്ങളിലൂടെ മറികടക്കുന്ന ഒരു മാന്ത്രിക വിദ്യ ആ വാക്കുകൾക്ക് വശമുണ്ട്. അക്ഷരങ്ങളുടെ അത്തരം വെളിച്ചത്തിന്റെ പടവുകളിൽ നിന്നാണ് പ്രിയ ഈ കഥകൾ വയനക്കാർക്കായി പെറുക്കിക്കൊണ്ടു വരുന്നത്.
മുല്ലപ്പൂവിനേക്കാള്‍ നിലനില്‍ക്കും അതിന്റെ വാസന. വാസനയെക്കാള്‍ നിത്യമാണ് അതിന്റെ ഓര്‍മ്മ. പ്രിയയുടെ കഥകള്‍ ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു
പ്രസാധകർ സൈകതം
വില 72 രൂപ