കര്‍ക്കിടകം പോയപ്പോള്‍
ദുര്‍ഘടം തീര്‍ന്നപ്പോള്‍
ഓണം വന്നോണം വന്നേ,
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
പൂക്കളിറുക്കാനും
പൂക്കളം തീര്‍ക്കാനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
ഓണപ്പാട്ടുകള്‍ പാടാനും
ഓണക്കളികള്‍ കളിക്കാനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
ഓണക്കോടിയുടുക്കാനും
ഓണസദ്യയൊരുക്കാനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
മലനാടുണര്‍ത്താനും
നാട്ടിലൈക്യം വളര്‍ത്താനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ