സോമരാജനെ ‘ അമൃത വിദ്യലയത്തില്‍’ എല്‍ കെ ജി യില്‍ ചേര്‍ത്തു. ക്ലാസില്‍ പോകാന്‍ സ്കൂള്‍ ബസ് ഉണ്ടായിരുന്നു . മടി കൂടാതെ അവന്‍ ക്ലാസില്‍ പോയി . മറ്റു കുട്ടികളുമായി പരിചയപ്പെട്ടു. അവര്‍ ഒരുമിച്ച് കളിച്ചും രസിച്ചും നടന്നു. ക്ലാസില്‍ പാട്ടു പാടാനും കഥ പറയാനും ടീച്ചര്‍ പഠിപ്പിച്ചു . ക്ലാസില്‍ പോകാന്‍ അവന് നല്ല ഇഷ്ടമായിരുന്നു.
ഒരു ദിവസം കളിച്ചു നിന്നപ്പോള്‍ ടോമിയെ എടാ പൊണ്ണത്തടിയാ എന്നു വിളീച്ചു. എടാ പൊണ്ണത്തടിയാ നമുക്ക് ഓടിക്കളിക്കാമെടാ എന്നു പറഞ്ഞു.
ആ വിളീ കേട്ടപ്പോള്‍ ടോമി പറഞ്ഞു, ‘ എടാ ചില്ലന്‍ കൂരി ഞാന്‍ നിന്റെ കൂടെ കളിക്കാനില്ല’.
അതുകേട്ട് സോമരാജനു സങ്കടമായി. അവന്‍ കരഞ്ഞു കൊണ്ട് ക്ലാസില്‍ ചെന്നിരുന്നു. മറ്റു കുട്ടികളും അവനെ ചില്ലന്‍ കൂരി എന്നു വിളിക്കാന്‍ തുടങ്ങി.
അന്ന് ക്ലാസില്‍ നിന്ന് വീട്ടില്‍ ചെന്നപ്പോള്‍ സോമരാജന്‍ കരഞ്ഞു കണ്ണു കലങ്ങിയിരിക്കുന്നത് കണ്ട് അമ്മ ചോദിച്ചു.
‘ മോനേ, മോന്‍ കരഞ്ഞ് കണ്ണ് കലങ്ങിയിരിക്കുന്നല്ലോ എന്തിന കരഞ്ഞത് ?’
അമ്മയോട് മകന്‍ പറഞ്ഞു ‘ അമ്മേ എന്നെ ടോമി ചില്ലന്‍ കൂരി എന്നു വിളീച്ചു കളീയാക്കി’
അതു കേട്ടപ്പോള്‍ അമ്മക്കു സങ്കടമായി. തന്റെ ഓമന മകനെ കളീയാക്കിയത് ആരാണെന്നറിയണമല്ലോ എന്നു ചോദിച്ചു കൊണ്ട് അമ്മ പിറ്റെ ദിവസം ക്ലാസില്‍ ചെന്ന് അദ്ധ്യാപികയോട് പറഞ്ഞു.
അദ്ധ്യാപിക ടോമിയെ വിളീച്ചു ചോദിച്ചു.
‘ ടോമീ നീ എന്തിനാ സോമരാജനെ ചല്ലന്‍ കൂരി എന്നു വിളീച്ചത്?’
‘ ടീച്ചറെ അത് മുഴുവന്‍ ശരിയല്ല വിളീക്കാനുണ്ടായ കാരണം എന്താണെന്നു കൂടി ചോദിക്കുക. അതു കൂടി മനസിലാക്കിയാലെ തെറ്റ് ആരുടെ ഭാഗത്താണെന്നറിയാന്‍ പറ്റുകയുള്ളു ‘ ടോമി പറഞ്ഞു.
‘അതെന്താ?’ ടീച്ചര്‍ ചോദിച്ചു.
‘ അതു പറയാം. ഇവനാണ് ആദ്യം എന്നെ പൊണ്ണത്തടിയാ എന്നു വിളീച്ചത്. അതു കേട്ടപ്പോള്‍ ഞാന്‍ അവനെ ചില്ലന്‍ കൂരി എന്നു വിളിച്ചു ‘ ടോമി പറഞ്ഞു .
‘ നേരാണോ സോമരാജാ ? ‘ ടീച്ചര്‍ സോമരാജനോടു ചോദിച്ചു.
സോമരാജന്‍ ഒന്നും പറയാതെ മൗനം പാലിച്ചു തലകുലുക്കി സമ്മതിച്ചു.
മകന്റെ കുറ്റം മനസിലായപ്പോള്‍ അമ്മ പറഞ്ഞു ‘ ടീച്ചറേ കാര്യം അറിയാതെയാണ് ഞാന്‍ ചോദിക്കാന്‍ വന്നത് ? ക്ഷമിക്കണം തെറ്റ് എന്റെ മകന്റെ ഭാഗത്താണ്’
അമ്മ മകനെ വിളീച്ചു സ്നേഹപൂര്‍വം പറഞ്ഞു ‘ മോനേ നമ്മള്‍ കൊടുക്കുന്നത് നമുക്ക് തിരിച്ചു കിട്ടും. മോന്‍ സഹപാഠിയെ പൊണ്ണത്തടിയാ എന്നു വിളിച്ചതുകൊണ്ടല്ലേ ആ കുട്ടി മോനേ ചില്ലന്‍ കൂരി എന്ന് വിളീച്ചത് ? ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങാ വാങ്ങരുത്. മോന്റെ വായില്‍ നിന്ന് പൊണ്ണത്തടിയ എന്ന പരിഹാസ വാക്ക് കേട്ടതുകൊണ്ടാണ് ആ കുട്ടി ചില്ലന്‍ കൂരി എന്നു വിളീച്ചു പരിഹസിച്ചത്. നിനക്കുണ്ടായ സങ്കടം തന്നെ ആ കുട്ടിക്കും നിന്റെ പരിഹാസം കേട്ടപ്പോള്‍ ഉണ്ടായി കാണില്ലേ ? അതുകൊണ്ട് നമ്മള്‍ പറയുന്ന് ഓരോ വാക്കും സൂക്ഷിച്ചു വേണം പ്രയോഗിക്കാന്‍ എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല’
അമ്മയുടെ സംസാരം കേട്ടപ്പോള്‍ സോമരാജനു സ്വന്തം തെറ്റ് ബോദ്ധ്യമായി. മേലില്‍ ഇതു പോലുള്ള തെറ്റ് പറ്റാതെ നോക്കണമെന്ന് അവന്‍ മനസില്‍ കുറിച്ചിട്ടു.
“