പോളിടെക്നിക്കില്‍ നിയമനം

മീനങ്ങാടി ഗവ.പോളിടെക്നിക് കോളജില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും മെക്കാനിക്കല്‍ വകുപ്പിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും സിവില്‍, ഇലക്ട്രാണിക്സ് വകുപ്പുകളിലെ ട്രേഡ്സ്മാന്‍ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യത: ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് അതാത് വിഷയത്തില്‍ ഒന്നാം ക്ലാസ് ഡിപ്ലോമയും ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ഐ.ടി.ഐ/ഡിപ്ലോമയും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ജൂണ്‍ 22ന് രാവിലെ 10ന് ഓഫീസില്‍ ഹാജരാകണം.  എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here