
ഉരഗമേ നീ അറിഞ്ഞില്ല…
ഉലകമാം ഉലകം ചുറ്റി …
ഉഗ്ര വിഷവുമായി നീ ചെന്നതു
ഉത്രയെന്ന അബലയുടരുകിലെന്ന്
നിശയുടെ കൂരിരുട്ടിൽ …
നിദ്രയുടെ യാമങ്ങളിൽ …
നിന്നിലൂടെ പരാസനനായവൾ
നികൃഷ്ടമാം കരങ്ങളാൽ …
പേടിച്ചരണ്ടു നീ തീണ്ടിനാൽ …
പിച്ചവെച്ചൊരു പൊന്നോമലിന്റമ്മയെ ..
പ്രാണപിടച്ചിലും കണ്ടുനിന്നൊരാ ..
പ്രാണനായവൾ പ്രണയിച്ചകാന്തനും
അറിഞ്ഞിരുന്നില്ല ആ അചഛനും
ആയുസ്സിൻ സമ്പാദ്യമത്രെയും പൊതിഞ്ഞ്
ആറ്റുനോറ്റവൾക്ക് തുണയായ് നൽകിയ ആറടി പൊക്കമുള്ള കാളിയനെ.
Click this button or press Ctrl+G to toggle between Malayalam and English