കാവ്യ ജാലകത്തിലൂടെ കേരളം

ഏതോ ഹരിതഭാവകല്പനയിൽ വിരാചിതമാം മലയപുത്രി

സാഗരത്തിന് സിരകളിൽ നിന്നതി-

സാന്ദ്രമായുയർന്നുവന്നെൻ സാഗരകന്യകേ

ഒരുമയാൽ ഒരുക്കിവച്ചൊരു ഓരവും തീരവും

പച്ചകുത്തി കൂട്ടിവച്ചൊരു കുന്നും മലയും-

നിന്റെ തൃത്താലത്തിൽ തിലകമായി വന്നു

നിന്നുടലിൽ മിഴിവേകിയ മാമരങ്ങൾ-

പൊഴിക്കും മധുമന്ദഹാസം കടഞ്ഞെടുത്തു-

ചെപ്പിലാക്കി മടി ചെല്ലമാക്കി മയക്കി

ചന്ദനത്തെന്നലായ് പരിമളം തൂകി

ഏതോ ഹരിതഭാവകല്പനയിൽ വിരാചിതമാം മലയപുത്രി

കടലിൽ നിന്നുംകരകയറിയ ശൈലപുത്രി

കർക്കിട മാനം മന്ത്രം കൊണ്ട് മയക്കി

നാണംകൊണ്ടു നനഞ്ഞ നിന്നുടുചേല കുന്നിൻചായ്പ്പിൽ ചിക്കിയപ്പോൾ-

വാനിൽ നിന്നും വസന്തം തേരിറങ്ങീ താനെ താണിറങ്ങി

പിന്നെ കുറുകുമീ വെയിൽ പ്രാക്കൾതീർത്തു നാല്പതിലേറെയുള്ളയാ-

വെള്ളികൊലുസിൽ നല്ലവെള്ളിമുത്തുമണികൾ.

ആ സ്വരം തണുവിന് തളിർപ്പിലൂടെ

ചിറകടിച്ചുയരുന്ന കിളിയുടെ കിളിപ്പാട്ടിലൂടെ

കളകളാരവമൊഴുകുന്ന കാട്ടാറിലൂടെ

കേരളമങ്കേ നീ നല്കീ നല്ലൊരു ജീവാതാളം

കേരളമങ്കേ നീ നല്കീ നല്ലൊരു ജീവാതാളം

ഏതോ ഹരിതഭാവകല്പനയിൽ വിരാചിതമാം മലയപുത്രി

കടലിന് നിന്ന് കരകയറിയ ശൈലപുത്രി

കാലമാം തക്ഷകൻ നിന്നെ ചുറ്റി വരിഞ്ഞിടുബോൾ-

കാവ്യനർത്തകിയാം നിൻഹരിതഭാവം

ആഴിയിൽ താഴുന്നൊരർക്കന്റെ ചെങ്കനൽ പോലെ ചൊന്നു ചുമന്നു

പിന്നെയാ കർക്കിടകരാവിൽ മാനം കളിപറഞ്ഞപ്പോൾ

കോപം കൊണ്ട് പുരികം ചുളിച്ചു

നിൻമിഴിമുനകൊണ്ടുടവാൾ തിരഞ്ഞു

നിന്നധരം വിറച്ചു.അങ്കച്ചുരികചുഴറ്റി മറ്റൊരങ്കത്തിനായ്-

നിന്നുടലുമുയിരും ഒന്നായുണർന്നു.

ഒരായിരം കഥകൾജനിക്കുമീ കേരളകളരിയിൽ

മറ്റൊരു ശോകനാടകംപിറവികൊണ്ടു

നിൻ പടവാളുയിരിനെ ഉണർത്തുന്ന ജലകണങ്ങളിൽ-

ജ്വാലയായി ജ്വാലാ മുഖിയായി മാറി

എല്ലാം നീ കവർന്നു എങ്ങും ചിറകടിച്ചുയരുന്ന മരണത്തിൻ-

വെൺപ്രാക്കൾ പാറിപ്പറന്നു

ആ മരണത്തിന് ചിതയിൽ നിന്നുയര്ന്നരഗ്നിതൻനിഴലുകൾ വാളേന്തി- നിൽക്കുന്നു

ഹരിതഭമാം നിൻ മാറുവെട്ടിപ്പിളർന്ന ഒരു ജനതക്കുനേരെ

വെള്ളികൊലുസിന്റ വെള്ളിമണികൾ, വെള്ളിക്കാശിനു ഒറ്റികൊടുത്തു

ഒരു വെള്ളാരംകല്ലുപോലുമില്ലാതെയാക്കിയ-

യുദാസിന് പിന്ഗാമികൾക്കു നേരെ ഉഗ്രശാപത്തിന്ന്ഗ്നി വർഷിച്ചു

യവനികക്കപ്പുറത്തൊരുൾതേങ്ങലായ് മാറി

കടലിൽ നിന്ന് കരകയറിയ ശൈലപുത്രി

ജലകണങ്ങളിൽ ജ്വാലയായ്ജ്വാലാമുഖിയായ് മാറിയ-

നീ പിൻതിരിഞ്ഞ്തെന്തേ ,കാതോർത്തതെന്തേ

മടങ്ങുവാനുള്ള വഴി അകലെയല്ലന്നാരോ

ഓർത്തുചൊല്ലിയതോർത്തതാണോ

പിന്മടക്കത്തിന് വഴിമറന്നതാണോർത്തതെന്നോർത്തതാണോ

വഴി പറഞ്ഞതു കേട്ടുനിന്നതാണോ

അതോ ഒരു കൈതാങ്ങുതിരഞ്ഞതോ

കാവൽനിൽകാൻ കാത്തുവെയ്ക്കാൻ കൈപിടിക്കാൻ

കരളുറപ്പിൽ കാരിരുമ്പുവെല്ലും പടയാളികളെ തിരഞ്ഞതോ

കടലിൽ നിന്നും കരകയറിയ ശൈലപുത്രീ

എൻ കനവിൽ വാഴും കേരളപുത്രി

നിൻ കരളിൽ ഞങ്ങൾ വാണിടട്ടേ

യജമാനഭാവം മാറി നിൻ യാചകരായി

കടലിൽ നിന്നെടുത്ത കരയെന്ന കനിയെ

കടലെടുക്കാതെ നമുകൊന്നയുയർത്താം വാനോളം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here