കവിയും സിനിമാപ്രവര്‍ത്തകനുമായ എം. ആര്‍ വിബിന്റെ കവിതയാണു ഏറ്റവും ഒടുവിലായി മോഷ്ടിക്കപ്പെട്ടത്. വിബിന്‍ 2012 ജൂലായില്‍ തന്റെ ബ്ലോഗായ ‘എന്തൊരു ജന്മത്തില്‍’ (http://enthorujanmam.blogspot.com) പ്രസിദ്ധീകരിച്ച സീസോ എന്ന കവിതയാണു ഗിരീഷ് കുമാര്‍ ഫേസ്ബുക്കിൽ വരികളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചത്. 2019 ജനുവരി അഞ്ചിനാണു ഇത് പോസ്റ്റ് ചെയ്തത്.
കവി വിബിന്‍ തന്നെയാണു ഫേസ് ബുക്ക് പോസ്റ്റിലൂടെ മോഷണവിവരം അറിയിച്ചത്. പാപ്പാത്തി പുസ്തകങ്ങള്‍ 2018 ല്‍ പ്രസിദ്ധീകരിച്ച സീസോ എന്ന കവിതാ സമാഹാരത്തിൽ ഈ കവിതയുണ്ട്
വിബിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേര്‍ ഫേസ്ബുക്കിൽ ഗിരീഷ് കുമാറിനെ വിമർശിച്ചു രംഗത്തെത്തി . വിവാദമായതോടെ ഗിരീഷ് കുമാർ കവിത ഡിലീറ്റ് ചെയ്തതായാണ് അറിയാൻ ആയത്.
Click this button or press Ctrl+G to toggle between Malayalam and English