
എടക്കാട് സാഹിത്യവേദി പ്രതിമാസ പരിപാടിയുടെ ഭാഗമായി കവിതയുടെ ഞാറാഴ്ച ഒരുങ്ങുന്നു. ഒക്ടോബർ 21 ഞാറാഴ്ച വ്യാപാരഭവന് മുൻവശം തുറന്ന സദസ്സിലാണ് പരിപാടി നടക്കുക.വിമീഷ് മാണിയൂർ പരിപാടി ഉത്ഘാടനം ചെയ്യും. പ്രമുഖ കവികളുടെ കവിതകളുടെ അവതരണവും ചർച്ചയും പരിപാടിയിൽ നടക്കും