കോട്ടയം ജില്ലയിലെ പാറമ്പുഴ ദേശത്തുനിന്നുള്ള അനീഷ് പാറമ്പുഴയുടെ ആദ്യ കവിതാ സമാഹാരം “ചക്കക്കുരുമാങ്ങാമണം ” ഇന്നലെ വൈകുന്നേരം നാലുമണിക്ക് കോട്ടയം പ്രസ്ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്തു.
പ്രകാശനം ചെയ്തത് സണ്ണി എം കപിക്കാട്. ഏറ്റു വാങ്ങിയത് കവിയായ റാസി. പുസ്തക പരിചയം അഗത കുര്യൻ നിർവഹിച്ചു.
പ്രസാധകർ പാപ്പാത്തി
പുസ്തകങ്ങളാണ്. മലയാള കവിത ലോകത്തെ പഴയ പുതിയ കവികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.