‘വിസമ്മതം’ പ്രകാശനം

 

 

കവിയും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ നൗഷാദ് വടകരയുടെ ‘വിസമ്മതം’ എന്ന കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി കെ ടി സൂപ്പി പുസ്തകം ഏറ്റുവാങ്ങി. കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം കെ അഷ്റഫ് വാണിമേൽ അധ്യക്ഷനായി. കവയത്രി സലീന കെ നാദാപുരം പുസ്തക പരിചയം നടത്തി.

വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതിൽ, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന, മടപ്പള്ളി ഗവ. കോളജ് അസി. പ്രൊഫസർ എ പി ശശിധരൻ, എഴുത്തുകാരൻ ഡോ. സി കെ സുശാന്ത്, ലിറ്റാർട്ട് ബുക്സ് എഡിറ്റർ ബിലാൽ ശിബിലി, എം എ ലത്തീഫ് മാസ്റ്റർ, അഷ്റഫ് മാസ്റ്റർ കിഴക്കയിൽ, അഡ്വ. ജമാൽ പാറക്കൽ,നവാസ് പാലേരി, പി കെ നസീമ ടീച്ചർ, എ.പി കെ ഷമീന,സൈനബ ടീച്ചർ, ലിയാഖത്ത് കുറ്റ്യാടി,മുഷ്ത്താഖ് തീക്കുനി, സമീർ പൂമുഖം,എം ഫൈസൽ എന്നിവർ സംസാരിച്ചു. നൗഷാദ് വടകര മറുമൊഴി നടത്തി. സംഘാടക സമിതി കൺവീനർ സെഡ്. എ സൽമാൻ സ്വാഗതവും ട്രഷറർ പി കെ ഹമീദ് തളിക്കര നന്ദിയും പറഞ്ഞു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here