സമൂഹത്തിന്റെ നിർമിതിക്കായി കവിത വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ലെന്നും ആ കവിതയുടെ തിരിച്ചുവരവിനായി സമൂഹം കാത്തിരിക്കുകയാണെന്നും പ്രൊഫ. വി.മധുസൂദനൻ നായർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കൂട്ടാംവിള സ്വാതി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച കവിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. അജയപുരം ജ്യോതിഷ്‌കുമാർ അധ്യക്ഷനായി.
ഗിരീഷ് പുലിയൂർ, ഡോ. ബിജു ബാലകൃഷ്ണൻ, ശാന്താ തുളസീധരൻ, ശാന്തൻ, ഫില്ലിസ് ജോസഫ്, ഡോ. കായംകുളം യൂനുസ്, സ്വാതി, സെക്രട്ടറി എം.പ്രേംകുമാർ, പ്രസിഡന്റ് ജി.ഹേമകുമാർ എന്നിവർ സംസാരിച്ചു.