പട്ടാമ്പിയിൽ വെച്ച് 9,10,11 തീയതികളിൽ നടക്കുന്ന കവിതാ കാര്ണിവലിൻറെ ഭാഗമായി മലയാള പുതുകവിതയിലെ ശ്രദ്ധേയമായ സാന്നിധ്യമായ എം. ആർ.വിഷ്ണുപ്രസാദിന്റെ കവിതകളുടെ അവതരണം ഉണ്ടായിരിക്കും. കവിത കാർണിവലിന്റെ മൂന്നാം പതിപ്പിൽ വേദിയിലെത്തുന്ന ഈ വ്യത്യസ്ത പരീക്ഷണത്തിൽ കവിതക്ക് അകമ്പടി ആകുന്നത് മിഴാവ് ആണ്. കലാമണ്ഡലം രതീഷ്ഭാസുവാണു മിഴാവിൽ ഒപ്പമിരിക്കുന്നത്. ആടൽക്കവിത എന്ന് പേരിട്ടിരിക്കുന്ന അവതരണം കാർണിവലിന്റെ രണ്ടാം ദിവസം രാത്രി എട്ട് മണിക്കാണ് അരങ്ങേറുന്നത്
Home പുഴ മാഗസിന്