കവിതയുടെ കാർണിവൽ പ്രതിനിധി രജിസ്ട്രേഷൻ ആരംഭിച്ചു.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കവിതയുടെ കാർണിവൽ ആറാം പതിപ്പിനുള്ള പ്രതിനിധികളായി ഇപ്പോൾ പേര് രജിസ്റ്റർ ചെയ്യാം. ജൈവരാഷ്ട്രീയം പ്രമേയമായി ഡിസംബർ ഒന്നുമുതൽ നാലുവരെ ഏഴുവേദികളിലായി നടക്കുന്ന കാർണിവലിൽ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും.
പ്രഭാഷണങ്ങൾ, സെമിനാറുകൾ, മീറ്റ് ദി പൊയറ്റ്, കവിതാവതരണ സെഷനുകൾ , സംവാദങ്ങൾ, പുസ്തകപ്രകാശനങ്ങൾ, ആശാൻ കാവ്യപാഠശാല, കലാസാംസ്കാരികപരിപാടികൾ, ഇൻസ്റ്റലേഷനുകൾ, ആർട്ട് ഗ്യാലറി, കവിതാക്യാമ്പുകൾ, ദൃശ്യാവിഷ്കാരങ്ങൾ, സംഗീതാവിഷ്കാരങ്ങൾ, നാടോടിരംഗാവിഷ്കാരങ്ങൾ പുസ്തകോൽസവം തുടങ്ങി നിരവധി പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി നടക്കുക.
കാർണിവലിൽ പ്രതിനിധികളായി പങ്കെടുക്കാൻ താത്പര്യമുള്ള കോളേജ് സർവകലാശാല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം.