കവി കാശിനാഥന്റെ കവിതാസമാഹാരം ‘ഇക്കാവ്‘ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ല ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിലുള്ള പുസ്തകോത്സവ വേദിയിൽ നടന്ന പ്രകാശനച്ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജില്‍ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി ആനന്ദൻ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ശാന്ത കടമ്മനിട്ട, ബെന്യാമിൻ, നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ, എ.പി.ജയൻ, പ്രൊഫ. ടി.കെ.ജി നായർ, തുളസീധരൻ പിള്ള, ഡോ. ഫിലിപ്പോസ് ഉമ്മൻ, എസ്.ഹരിദാസ്, എം.എസ്.ജോൺ, എം.എൻ. സോമരാജൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.