‘ഏറുപന്ത് ‘ പ്രകാശനം

ബിഷപ്പ് മൂർ കോളേജ് ഒന്നാംവർഷ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥി വൈശാഖൻ ഉഷയുടെ ‘ഏറുപന്ത് ‘ എന്ന പുസ്തകം മാവേലിക്കര, ആക്കനാട്ടുകര ബിഷപ്പ് മൂർ എച്ച് . എസ്സ് . സ്കൂളിൽ വെച്ച് നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദീപാ തോമസിന്റെ അധ്യക്ഷതയിൽ പ്രകാശനം ചെയ്തു .

കോട്ടയം ബസേലിയസ് കോളേജ് അധ്യാപകനും കവിയുമായ ഡോ. നിബുലാൽ വെട്ടൂർ പുസ്തകം പ്രകാശനം ചെയ്തു. മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മലയാള സാഹിത്യ വിഭാഗം അധ്യാപകനും കവിയുമായ ഡോ. സജി കരിങ്ങോല പുസ്തകം ഏറ്റുവാങ്ങി . തുടർന്ന് നിത്യ ചൈതന്യയതി കോളേജ് ഓഫ് ലോയിലെ ഇംഗ്ലീഷ് വിഭാഗ അധ്യാപിക സരിത ജി സതീശൻ പുസ്തകം പരിചയപ്പെടുത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here