ബി.കെ.ഹരിനാരായണന്റെ ആദ്യ കവിതാസമാഹാരമായ നൂറ്റടപ്പൻ തൃപ്രയാറിൽ പ്രകാശനം ചെയ്തു. റഫീക്ക് അഹമ്മദ് ജയകൃഷ്ണന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പി.രാമൻ പുസ്തക പരിചയം നടത്തി. കവികളായ പി.എൻ.ഗോപീകൃഷ്ണൻ, സെബാസ്റ്റ്യൻ, ഷിബു ചക്രവർത്തി, എം.പി.സുരേന്ദ്രൻ, അനിൽകുമാർ ഡേവിഡ് എന്നിവർ ചടങ്ങിൽ സാന്നിഹിതരായി.