‘കവിതയുടെ മേൽശാന്തി’ പ്രകാശനം ചെയ്തു

 

 

കെ.കെ.പല്ലശ്ശന രചിച്ച്, എച്ച് ആൻ്റ് സി  പ്രസിദ്ധീകരിച്ച ‘വിഷ്ണുനാരായണൻ നമ്പൂതിരി – കവിതയുടെ മേൽശാന്തി’ എന്ന ജീവചരിത്രകൃതിയുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ.ജോർജ് ഓണക്കൂർ ശ്രീമതി എസ്.സാവിത്രിക്കു ( വിഷ്ണുനാരായണൻ നമ്പൂതിരിയുടെ പത്നി ) നൽകി നിർവ്വഹിച്ചു.തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വൈഷ്ണവം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി  ആർ.രാമചന്ദ്രൻ നായർ IAS,  പ്രഭാവർമ്മ ,പ്രൊഫ.വി.മധുസൂദനൻ നായർ, ഡോ.ബി.സന്ധ്യ IPS ,കെ.രാമൻപിള്ള, പ്രമോദ് പയ്യന്നൂർ, ഡോ.ആർ അജയ്കുമാർ, ഡോ.കെ.രതി മേനോൻ, ഡോ.എൻ.അദിതി, ശ്രീകമാർ കക്കാട്, എൻ.അപർണ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here