‘കുരുത്തോല സമ്മാനം 2022’ ; പ്രായപരിധി വർധിപ്പിച്ചു

2022-ലെ ‘കുരുത്തോല’ സമ്മാനത്തിന് കവിതകൾ അയക്കുന്നതിനു നിശ്ചയിച്ചിരുന്ന പ്രായപരിധി 30 ൽ നിന്നും 40 ആക്കി ഉയർത്തിയിരിക്കുന്നു.
പ്രാഥമിക തെരഞ്ഞെടുപ്പിന് കവികൾക്കോ, കാവ്യാസ്വാദകർക്കോ നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.  താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ  പേര് നിർദ്ദേശിക്കാം.

നിബന്ധനകൾ :

കവികൾ 40 വയസ്സിനു താഴെയുള്ളവർ ആയിരിക്കണം. അപ്രകാശിത കവിതാസമാഹാരത്തിനാണ് സമ്മാനം നൽകുക. അതിനു മുൻപ് പ്രാഥമിക തെരഞ്ഞെടുപ്പിനായി  ഓരോ കവിയുടെയും 4 കവിതകൾ   2023 ജനുവരി 30 നു മുൻപ് താഴെയുള്ള രണ്ടു  മൊബൈൽ നമ്പറുകളിലേക്കും  വാട്സ് ആപ്പ് മുഖേന അയക്കേണ്ടതാണ്. അതിൽ നിന്ന് കണ്ടെത്തുന്നവർക്ക്‌   സമാഹാരം അയക്കുന്നതിനുള്ള അറിയിപ്പ് നൽകും. ഏഴുപേർ   അടങ്ങുന്ന വിദഗ്ദ്ധ സമിതി ആയിരിക്കും  തീരുമാനം കൈക്കൊള്ളുക. 11000 രൂപയും, സാക്ഷ്യപത്രവും സമ്മാനമായി നൽകും.

സച്ചിദാനന്ദൻ പുഴങ്കര  (Mob.9497316740)

സിവിപി : (Mob.9947696829)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here