കവിതാ പുരസ്കാരം :  കൃതികൾ ക്ഷണിച്ചു

കെ. ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക രണ്ടാമത്  സാഹിത്യ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു. ഭാഷാപണ്ഡിതനും ജീവചരിത്ര- കാരനുമായിരുന്ന കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

ഈ വർഷത്തെ അവാർഡ് കവിതാസമാഹാരത്തിനാണ്.  ഈ മേഖലയിൽ 2020 മുതൽ 2022 വരെ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ പുസ്തകങ്ങളാണ് അവാർഡിന് പരിഗണിക്കുക. കവികൾക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയക്കാം.
പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ വീതം 2023 സപ്തംബർ 25- നകം താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. സെക്രട്ടറി
കെ. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമിതി,കവിത’,
മാണിയാട്ട്-671310,കാസർകോട് ജില്ല

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English