സമകാലിക ലോകത്തെ ക്ലാസിക്കൽ കലയിലേക്ക് ആനയിക്കാൻ ഒരു ശ്രമം . കവിയും,നർത്തകിയുമായ സംപ്രീത കേശവനാണ് മലയാള കവികളായ സച്ചിദാന്ദന്റെയും,മനോജ് കുറൂരിന്റെയും കവിതകൾക്ക് പുതിയൊരു ദൃശ്യ ഭാഷ്യം ചമക്കുന്നത്. സച്ചിദാന്ദന്റെ ‘ഒടുവിൽ ഞാൻ ഒറ്റയാവുന്നു’ ,മനോജ് കുറൂരിന്റെ ‘തൃത്താളക്കേശവൻ’ തുടങ്ങിയ കവിതകൾ മുദ്രകളായി ചെന്നൈയിലെ പൂനമാലിയിൽ അരങ്ങേറും. അതിമാനുഷിക ജീവിതങ്ങൾക്കപ്പുറം സാധാരണ പ്രമേയങ്ങളെ മോഹിനിയാട്ടത്തിലേക്ക് ഉൾക്കിച്ചേർക്കുവാനുള്ള ഒരു ശ്രമം കൂടിയാണിത്.നാളെ വൈകിട്ട് 6 മണിക്കാണ് പരിപാടി
Home പുഴ മാഗസിന്