ഫാസിസ്റ്റ് ശക്തികൾ ഇന്ന് രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും കൂണുകൾ പോലെ മുളച്ചു വളരുകയാണ്. സാഹിത്യം എല്ലാ കാലത്തും ഇത്തരം ജന വിരുദ്ധമായ പ്രക്രിയകൾ തുറന്നു കാട്ടാൻ മുൻ പന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് തൈക്കാട് ബി എഡ് കോളേജിൽ മലയാളത്തിലെ ശ്രദ്ധേയരായ നാലു കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് നടക്കും. ഫാസിസത്തിന്റെ വളർച്ചക്ക് എതിരെയുള്ള കവിതയുടെ പോരാട്ടമാണ് പരിപാടി.പവിത്രൻ തീക്കുനി, വിനോദ് വെള്ളായണി, അനിൽ കുമാർ, എസ് രാഹുൽ എന്നിവർ കവിതകൾ അവതരിപ്പിക്കും.
Home പുഴ മാഗസിന്