അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ടൈപ്പ്മാസ്റ്റർ കെ.രാമചന്ദ്രൻ്റെ പേരിൽ ശിഷ്യന്മാരും ബന്ധുമിത്രാദികളും ചേർന്ന് നൽകുന്ന ഒറ്റക്കവിതാ അവാർഡിന് കവി ശാന്തൻ്റെ ‘നീലധാര’ എന്ന കവിത അർഹമായി. ഭാഷാപോഷിണി സാഹിത്യ മാസികയിൽ വന്ന ‘നീലധാര’ എന്ന കവിതയ്ക്കാണ് അവാർഡ് .